Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Conversion

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണം: സിബിസിഐ

ബം​​​ഗ​​​ളൂ​​​രു: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പാ​​​സാ​​​ക്കി​​​യ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ). ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ​​​സി​​​ൻ ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച 37-ാമ​​​ത് ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ നി​​​ര​​​വ​​​ധി വ്യ​​​ക്തി​​​ക​​​ൾ ത​​​ട​​​വി​​​ലാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും സ്വ​​​കാ​​​ര്യ​​​ത​​​യ്ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​നും വി​​​രു​​​ദ്ധ​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്ക​​​ണം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 25 എ​​​ല്ലാ വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്വ​​​ത​​​ന്ത്ര​​​മാ​​​യി മ​​​തം ഉ​​​ദ്ഘോ​​​ഷി​​​ക്കാ​​​നും ആ​​​ച​​​രി​​​ക്കാ​​​നും പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്നു.

ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. അ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ ന​​​മ്മു​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ഘ​​​ട​​​ന​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നതാണ്. ഒ​​​രു പൗ​​​ര​​​നും സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ​​​യും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ​​​യും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. സ​​​മ​​​ത്വ​​​ത്തി​​​നും നീ​​​തി​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള നി​​​ര​​​വ​​​ധി അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഒ​​​രു പ​​​രോ​​​ക്ഷ വി​​​വേ​​​ച​​​ന​​​മാ​​​യി തു​​​ട​​​രു​​​ന്നു. ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും തു​​​ല്യ​​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം. -സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ൾ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​നും അ​​​ഭി​​​മാ​​​ന​​​ബോ​​​ധ​​​മു​​​ള്ള ഉ​​​ത്ത​​​മ​​​പൗ​​​ര​​​ന്മാ​​​രാ​​​യി രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും സ​​​ഭാം​​​ഗ​​​ങ്ങ​​​ളോ​​​ട് സി​​​ബി​​​സി​​​ഐ ആ​​​ഹ്വാ​​​നം ചെ​​​യ്തു. ന​​​മ്മു​​​ടെ സ​​​മ്പ​​​ന്ന​​​മാ​​​യ ആ​​​ത്മീ​​​യ പൈ​​​തൃ​​​ക​​​ത്തി​​​ൽ​​​നി​​​ന്ന് ശ​​​ക്തി​​​യാ​​​ർ​​​ജി​​​ച്ച് ന​​​മ്മു​​​ടെ ക്രി​​​സ്തീ​​​യ സ്വ​​​ത്വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ന​​​മു​​​ക്കു ക​​​ഴി​​​യ​​​ണം. ന​​​മ്മു​​​ടെ വി​​​ശ്വാ​​​സം ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​മ്പോ​​​ഴും ന​​​മ്മു​​​ടെ ക്രി​​​സ്തീ​​​യ ജീ​​​വി​​​ത​​​രീ​​​തി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ഴു​​​മെ​​​ല്ലാം ക്രി​​​സ്തു​​​വു​​​മാ​​​യു​​​ള്ള ന​​​മ്മു​​​ടെ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ത്തി​​​ലാ​​​ക്കാ​​​നാ​​​ക​​​ണം. യ​​​ഥാ​​​ർ​​​ഥ ക്രി​​​സ്തീ​​​യ​​​ജീ​​​വി​​​തം ഉ​​​ത്ത​​​മ പൗ​​​ര​​​ന്മാ​​​രാ​​​കാ​​​ൻ പ്ര​​​ചോ​​​ദി​​​പ്പി​​​ക്കു​​​ന്നു. സ​​​ത്യം, കാ​​​രു​​​ണ്യം, ധാ​​​ർ​​​മി​​​ക​​​ത എ​​​ന്നി​​​വ​​​യാ​​​ൽ ന​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന രാ​​​ഷ്‌​​​ട്ര​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ളും സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്ക​​​ണം. സ്വാ​​​ത​​​ന്ത്ര്യ​​​വും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ൽ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തും എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കും നീ​​​തി, സ്വാ​​​ത​​​ന്ത്ര്യം, സ​​​മ​​​ത്വം, സാ​​​ഹോ​​​ദ​​​ര്യം എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലാ​​​ണു ന​​​മ്മു​​​ടെ വി​​​ശ്വാ​​​സം.

തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, കു​​​ടി​​​യേ​​​റ്റം, സാ​​​മൂ​​​ഹ്യ​​​സ​​​മ്മ​​​ർ​​​ദം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം നേ​​​രി​​​ടു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു​​​ക്കു​​​ക​​​യും അ​​​വ​​​രെ ധാ​​​ർ​​​മി​​​ക ദി​​​ശ​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ക​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള പൗ​​​ര​​​ന്മാ​​​രാ​​​യി വ​​​ള​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യും. ഉ​​​ത്ത​​​മ​​​പൗ​​​ര​​​ന്മാ​​​രെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യം. ഈ ​​​ല​​​ക്ഷ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​യോ​​​ടെ മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കും. സ​​​മൂ​​​ഹ​​​ത്തി​​​ലെ ദു​​​ർ​​​ബ​​​ല​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കും. ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​ഭാ​​​ഷ​​​ണം, അ​​​നു​​​ര​​​ഞ്ജ​​​നം, സാ​​​ഹോ​​​ദ​​​ര്യം എ​​​ന്നി​​​വ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ഭ​​​യു​​​ടെ ആ​​​ഹ്വാ​​​നം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

മ​​​നു​​​ഷ്യ​​​ന്‍റെ അ​​​ന്ത​​​സും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ഴെ​​​ല്ലാം ക്ഷ​​​മ​​​യു​​​ടെ മാ​​​ർ​​​ഗം തേ​​​ടാ​​​ൻ ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സം ന​​​മ്മെ പ്ര​​​ചോ​​​ദി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
അ​​​നീ​​​തി​​​യോ അ​​​വ​​​ഗ​​​ണ​​​ന​​​യോ നേ​​​രി​​​ടു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​മാ​​​യും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പു​​​ല​​​ർ​​​ത്തു​​​ക​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തി​​​നും മ​​​നു​​​ഷ്യ​​​മ​​​ഹ​​​ത്വ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നുംവേ​​​ണ്ടി ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സു​​​സ്ഥി​​​ര​​​മാ​​​യ അ​​​ന്ത​​​ർ-​​​മ​​​ത സം​​​ഭാ​​​ഷ​​​ണ​​​വും സി​​​വി​​​ൽ-​​​സ​​​മൂ​​​ഹ ഇ​​​ട​​​പെ​​​ട​​​ലും ത​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നും സി​​​ബി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Up